Latest NewsNewsIndiaCrime

പീഡിപ്പിച്ച വ്യക്തിയുടെ പേര് പറയാന്‍ പേടി : 17-കാരി ആത്മഹത്യ ചെയ്തു

കരൂര്‍ ജില്ലയില്‍ ലൈംഗിക അതിക്രമത്തിന് ഇരയായി ആത്മഹത്യ ചെയ്യുന്ന അവസാന പെണ്‍കുട്ടി താനാകണം

ചെന്നൈ: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കരൂരില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആത്മഹത്യാ കുറിപ്പ് കുട്ടിയുടെ മുറിയില്‍ നിന്നു ലഭിച്ചതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മുറിയില്‍ കയറി കതകടച്ച ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസമയം കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ പുറത്തേക്ക് കാണാത്തതിനാല്‍ അയല്‍വാസിയായ യുവതി വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മയെയും പോലീസിനേയും ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

Read Also  :  ഉപ്പ് അധികം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ അസുഖങ്ങൾ പിടിപ്പെടാം

തന്നെ പീഡിപ്പിച്ചതെന്ന് ആരാണെന്ന് പറയാന്‍ പേടിയാണെന്ന് കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കരൂര്‍ ജില്ലയില്‍ ലൈംഗിക അതിക്രമത്തിന് ഇരയായി ആത്മഹത്യ ചെയ്യുന്ന അവസാന പെണ്‍കുട്ടി താനാകണം. ഏറെക്കാലം ജീവിക്കണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ സമയമായി. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്നതായും ആത്മഹത്യ ചെയ്യാനുള്ള കടുത്ത തീരുമാനമെടുത്തതില്‍ ക്ഷമ ചോദിക്കുന്നതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button