WayanadLatest NewsKeralaNattuvarthaNews

നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടു നീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ചു : എട്ടുപേര്‍ക്ക് പരിക്ക്

തിരൂരില്‍ നിന്ന് ആന്ധ്രയിലേക്ക് സിമന്റ് എടുക്കാനായി പോവുകയായിരുന്ന ലോറിയും ബത്തേരിയില്‍ നിന്ന് തോട്ടാമൂല ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്

സുല്‍ത്താന്‍ ബത്തേരി: നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടുനീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ച് അപകടം. അപകടത്തില്‍ ബസ് യാത്രക്കാരായ വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ ബസ് യാത്രക്കാരായ കോളിയാടി സ്വദേശികളായ അജന്‍ (31), അഭിനന്ദ് (16), അനൂഷ് (16), ബത്തേരി കോട്ടക്കുന്ന് സ്വദേശി താര ഫാത്തിമ (17), വള്ളുവാടി സ്വദേശി മുരളി (41), ബീനാച്ചി സ്വദേശി അമീര്‍ ഫാസില്‍ (15), കുപ്പാടി സ്വദേശി ഷാജി (50), കൊളഗപ്പാറ സ്വദേശി നാഫില്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിരൂരില്‍ നിന്ന് ആന്ധ്രയിലേക്ക് സിമന്റ് എടുക്കാനായി പോവുകയായിരുന്ന ലോറിയും ബത്തേരിയില്‍ നിന്ന് തോട്ടാമൂല ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്.

Read Also : കാമുകനൊപ്പം നാടു വിട്ട വിവാഹിതയായ യുവതി തിരികെയെത്തി : കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു

ലോറി മൂലങ്കാവില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ കടയില്‍ സാധനം വാങ്ങാന്‍ പോയ സമയത്താണ് ലോറി പുറകിലേക്ക് നീങ്ങിയത്. ഈ സമയം ഇതേ ദിശയില്‍ വരുകയായിരുന്ന ബസ്, ലോറി പുറകിലേക്ക് വരുന്നത് കണ്ട് വലതുവശത്തേക്ക് വെട്ടിച്ചതിനാലാണ് വൻ ദുരന്തമൊഴിവായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button