AustraliaLatest NewsNewsInternational

റോഡ് മുഴുവൻ ഞണ്ടുകൾ: ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ ഞണ്ടുകളുടെ കൂട്ടം

കാൻബറ: എങ്ങോട്ടു തിരിഞ്ഞാലും ഞണ്ടുകൾ മാത്രം. കേൾക്കുമ്പോൾ അതിശയിക്കേണ്ട. സംഭവം സത്യം തന്നെയാണ്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലാണ് ഇത്തരമൊരു അപൂർവ്വ കാഴ്ച്ച ഉണ്ടായിരിക്കുന്നത്. ദ്വീപ് മുഴുവൻ ഢണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Read Also: ഹമാസിനെ പിന്തുണയ്ക്കുന്നവരെ വെച്ച് പൊറുപ്പിക്കില്ല, 10 വർഷം തടവ് ശിക്ഷ ലഭിക്കും: പ്രിതി പട്ടേൽ

ദ്വീപിലെ നിരത്തുകൾ ഞണ്ടുകൾ കീഴടക്കിയതോടെ ചില സ്ഥലങ്ങളിൽ റോഡുകൾ അടക്കുകയും ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് അധികൃതർ. കാട്ടിൽ നിന്നും കടൽ തീരത്തേക്ക് നടത്തുന്ന കൂട്ട പാലായനമാണ് ക്രിസ്മസ് ദ്വീപിൽ നടക്കുന്നത്. എല്ലാ വർഷവും ഇത് സംഭവിക്കാറുണ്ട്. അഞ്ച് കോടി ചുവന്ന ഞണ്ടുകളാണ് തീരത്തേക്ക് പാലായനം ചെയ്യുന്നത്. പ്രപഞ്ചത്തിലെ ജീവികൾക്കിടയിലുള്ള ഏറ്റവും വലിയ പാലായനമാണ് ഇതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

വർഷാവർഷമുള്ള സംഭവമായതിനാൽ കടലിലേക്ക് നീങ്ങുന്ന ഞണ്ടുകൾക്ക് വേണ്ടി ദ്വീപ് അധികൃതർ പ്രത്യേക പാതകളും റോഡ് മുറിച്ചു കടക്കാൻ തൂക്കുപാലവും നിർമിച്ചിട്ടുണ്ട്. ഓരോ വർഷവും 50 ദശലക്ഷം ചുവന്ന ഞണ്ടുകളാണ് കടൽ ലക്ഷ്യമാക്കി സഞ്ചരിക്കുന്നത് എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ‘ക്രിസ്മസ് ദ്വീപിലെ ചുവന്ന ഞണ്ടുകളുടെ പാലായനം പൂർണ തോതിലെത്തിയാൽ, എല്ലായിടത്തും ഞണ്ടുകളായിരിക്കുമെന്ന് പരിസ്ഥിതി സംഘടനയായ പാർക്ക്സ് ഓസ്ട്രേലിയയുടെ വക്താവ് അറിയിച്ചു.

Read Also: കാർഷിക നിയമങ്ങൾ പിൻ വലിച്ച സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും പുനസ്ഥാപിക്കണം: മെഹ്ബൂബ മുഫ്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button