യുകെയിൽ പാലസ്തീൻ സംഘടനയായ ഹമാസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി പൂർണമായും നിരോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേൽ. ഹമാസിനെ പിന്തുണയ്ക്കുന്നവരെയും ശിക്ഷിക്കുമെന്ന് പ്രീതി വ്യക്തമാക്കി. ഹമാസിനെ പിന്തുണയ്ക്കുന്നവർക്ക് 10 വർഷത്തിലധികം തടവ് ശിക്ഷ നൽകുമെന്നും രാജ്യത്ത് ജൂതർക്കെതിരെയുള്ള ആക്രമണങ്ങളെ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും പ്രിതി പട്ടേൽ വ്യക്തമാക്കി.
രാജ്യത്ത് ജൂതർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് ഹാമാസിന് വ്യക്തമായ പങ്കുണ്ടെന്നും പ്രിതി പട്ടേൽ പറഞ്ഞു. നിലവിൽ ഹമാസിന്റെ സേനാ വിഭാഗത്തിന് യുകെയിൽ നിരോധനമുണ്ട്. പുതിയ നിയമം വരുന്നതോടെ ഹമാസിന്റെ പെളിറ്റിക്കൽ ശാഖയ്ക്കും വിലക്കു വരും. ഇതോടെ, ഹമാസിന്റെ പ്രവർത്തനങ്ങൾ ഒന്നും തന്നെ യു.കെയിൽ നടക്കില്ല.
Also Read:കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : നാല് യുവാക്കൾ അറസ്റ്റിൽ
‘ഹമാസ് അടിസ്ഥാനപരമായി യഹൂദ വിരുദ്ധമാണ്. ആന്റിസെമിറ്റിസം ഞാനൊരിക്കലും പൊറുക്കാത്ത തിൻമയാണ്. ജൂതർക്ക് നിരന്തരം അസുരക്ഷിതത്വം അനുഭവപ്പെടുന്നു. സ്കൂളുകളിൽ, തെരുവുകളിൽ, ആരാധന നടത്തുന്നിടത്ത്, വീടുകളിൽ ഒപ്പം ഓൺലൈനിലും. നിരോധിക്കപ്പെട്ട സംഘടനയെ പിന്തുണയ്ക്കുന്നതാരായാലും അവർ നിയമം ലംഘിക്കുകയാണ്. അതിൽ ഹമാസും പെടും’, അടുത്തയാഴ്ച പാർലമെന്റിൽ വിഷയം ഉന്നയിച്ച് പുതിയ നിയമ ഭോദഗതി നടപ്പിലാക്കുമെന്നും പ്രിതി പട്ടേൽ പറഞ്ഞു.
Post Your Comments