PalakkadLatest NewsKeralaNattuvarthaNewsCrime

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

പ്രതികള്‍ കൃത്യം നടത്തുന്നതിനായി വെള്ള മാരുതി 800 കാറിലാണ് സഞ്ചരിച്ചിരുന്നതെന്നും അഞ്ചുപേരാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്‌ഐആറില്‍ പറയുന്നു

പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണമോ പ്രതികളുടെ പേരോ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകം നടന്ന് ആറ് ദിവസം പിന്നിടുമ്പോഴാണ് എഫ്‌ഐആര്‍ പകര്‍പ്പ് പുറത്തുവരുന്നത്. മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read Also : ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി: തീര്‍ത്ഥാടകരെ കടത്തിവിടുന്നു

പ്രതികള്‍ കൃത്യം നടത്തുന്നതിനായി വെള്ള മാരുതി 800 കാറിലാണ് സഞ്ചരിച്ചിരുന്നതെന്നും അഞ്ചുപേരാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ പ്രതികളെത്തിയ മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചത്. കാറിന്റെ ഡോര്‍ ഗ്ലാസില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന വടിവാളുകളും പൊലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം സഞ്ജിത്തിനെ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button