
റിയാദ്: ഉംറ ബുക്കിംഗിന് പുതിയ സംവിധാനവുമായി സൗദി അറേബ്യ. ഉംറ പെർമിറ്റിന് അപേക്ഷ നൽകുമ്പോൾ മക്ക ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തവക്കൽന, ഇഅ്തമർന തുടങ്ങിയ ആപ്ലിക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്താൽ ഇതിനുള്ള സേവനം അവയിൽ കാണാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ഈ ആപ്പുകൾ വഴി ഉംറ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ഈ പുതിയ സേവനം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പം, ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല : സുരേഷ് ഗോപി
തിരക്ക് കുറഞ്ഞ ദിവസവും സമയവും മുൻകൂട്ടി അറിഞ്ഞ് ഇഷ്ടമുള്ള തീയതിയിലും സമയത്തിലും അനുമതി ലഭിക്കാൻ അപേക്ഷ നൽകാൻ കഴിയുമെന്നതാണ് ഈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത. ഹറമിലെ തിരക്ക് അനുസരിച്ച് ആപ്പുകളിലെ കലണ്ടറിൽ ദിവസങ്ങൾ വിവിധ നിറത്തിൽ കാണപ്പെടും. ചാര നിറത്തിൽ കാണുന്ന ദിവസം ഉംറയ്ക്ക് അനുമതിയില്ല എന്നാണർഥം.
പച്ച നിറം നേരിയ തിരക്കുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മഞ്ഞ നിറം മിതമായ തിരക്കാണെന്നും ചുവപ്പ് നിറം കടുത്ത തിരക്കാണെന്നും സൂചിപ്പിക്കുന്നു. അതുപോലെ ഒരു ദിവസം പല സമയങ്ങളായി തിരിച്ച് അതിനെയും തിരക്ക് അനുസരിച്ച് പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കും. പച്ച നിറം നേരിയ തിരക്കാണെന്നും മഞ്ഞ നിറം മിതമായ തിരക്കാണെന്നും ചുവപ്പ് നിറം കടുത്ത തിരക്കാണെന്നുമാണുമാണ് വ്യക്തമാക്കുന്നത്.
Post Your Comments