KeralaLatest NewsNews

‘രഞ്ജുവിന് സുന്ദരികളായതും വിദ്യാഭ്യാസം ഉള്ളതുമായ മക്കളെ മാത്രമേ വേണ്ടു’: ആരോപണങ്ങൾക്ക് മറുപടിയുമായി രഞ്ജു രഞ്ജിമാർ

ഈ ലോകം ഇങ്ങനെയാ ആർക്കും ആരെയും എന്തും പറയാം, ചെളി വാരി എറിയാം

സോഷ്യൽ മീഡിയയിൽ സജീവമാണ് ട്രാൻസ് ആക്ടിവിസ്റ്റും മേക്ക്അപ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. ഞ്ജുവിന് സുന്ദരികളായതും വിദ്യാഭ്യാസം ഉള്ളതുമായ മക്കളെ മാത്രമേ വേണ്ടുവെന്നും റിച്ച് ഫാമിലി ആണെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് ഇനിയും കല്ലെറിഞ്ഞു മതിയായില്ലേ എന്നാണു രഞ്ജു ചോദിക്കുന്നത്.

read also: ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല: സന്ദീപ് വാര്യർ

കുറിപ്പ് പൂർണ്ണ രൂപം

ഈ ലോകം ഇങ്ങനെയാ ആർക്കും ആരെയും എന്തും പറയാം, ചെളി വാരി എറിയാം, ആരോപണങ്ങൾ ഉന്നയിക്കാം, വായുള്ളവന് എന്തും പറയാനും. എഴുതനറിയുന്നവന് എന്തും എഴുതാനുമുള്ള സ്വാതന്ത്ര്യം ഉള്ളിടിത്തോളം എല്ലാം ഇവിടെ നടക്കും,,, Renju Renjimar Rich family ???? കേൾക്കാൻ സുഖമുണ്ട് but എന്റെ അവസ്ഥ എനിക്കും എന്റെ ഫാമിലിക്കും മാത്രമേ അറിയൂ. കഷ്ട്ടപാടുകൾ പറഞ്ഞു ആരുടെയും സഹതാപം നേടാൻ അല്ല,, അനുഭവിച്ച ദുഃഖങ്ങൾ പ്രയാസങ്ങൾ അതൊക്കെയാ പലപ്പോഴും പറഞ്ഞു പോകുന്നത് അല്ലാതെ ആരുടെയും പണം മോഹിച്ചല്ല അതൊരിക്കലും ആവശ്യവും ഇല്ല പണിയെടുക്കാൻ ആയുസ്സും ആരോഗ്യവും തരണേ എന്ന് മാത്രമേ പ്രാർത്ഥന ഉള്ളു.. കല്ലെറിഞ്ഞു മതിയായില്ലേ ,,

രഞ്ജുവിന് സുന്ദരികളായതും വിദ്യാഭ്യാസം ഉള്ളതുമായ മക്കളെ മാത്രമേ വേണ്ടു…ഇതൊക്കെ പറയാൻ നിങ്ങളുടെ ഇടുങ്ങിയ മനസിനെ കഴിയു, സാരമില്ല നിങ്ങൾ കൂട്ടമായി തൊടുത്തു വിടുന്ന അമ്പുകൾ എനിക്ക് പ്രചോഥാനമാണ്.. എനിക്കുവിടെ ജീവിച്ചേ മതിയാകു ഞാനുംകൂടി പൊരുതിയ ഇടമാണിത്… എന്നെ സ്നേഹിക്കുന്ന മനസ്സി ലാക്കുന്നവരാണ് എന്റെ ഊർജം… അമ്പിളി അമ്മാവനെ നോക്കി കുരക്കുന്ന ?? ഒന്നും പറയാനില്ല.മേക്കപ്പ് എന്ന ലോകം വിട്ടു മറ്റൊരു ലോകം എനിക്കാവശ്യമില്ല മരിക്കുമ്പോൾ എന്റെ കയ്യിൽ ഒരു makeu brush എങ്കിലും ഉണ്ടാകണേ എന്നാണ് പ്രാർത്ഥന ഇതിലൂടെ ഒരാളെ എങ്കിലും എനിക്ക് രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന അഭിമാനം എനിക്കുണ്ട് മരിക്കുമ്പോൾ അവരുടെ കണ്ണിൽ നിന്നെങ്കിലും ഒരു തുള്ളി കണ്ണുനീർ വരും sure….. നിങ്ങൾ കല്ലെറിഞ്ഞുകൊണ്ടേ ഇരിക്കു ??????

shortlink

Related Articles

Post Your Comments


Back to top button