Latest NewsNewsIndia

‘ഇമ്രാൻ ഭായ് തന്റെ മൂത്ത ജ്യേഷ്ഠൻ’: പാകിസ്ഥാൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി കോൺഗ്രസ്സ് നേതാവ്: വീഡിയോ പുറത്തുവിട്ട് ബിജെപി

രാഹുൽ ഗാന്ധിയുടെ ഉറ്റ സുഹൃത്തിന്റെ പാകിസ്ഥാൻ സ്‌നേഹം ഏവരും കാണൂ

ന്യൂഡൽഹി: കോൺഗ്രസ്സ് നേതാവും പഞ്ചാബ് അധ്യക്ഷനുമായ നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ പാകിസ്ഥാൻ പ്രേമം തുറന്ന് കാണിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി നേതാവ് അമിത് മാളവ്യ. കർതാർപൂരിലെ ഗുരുനാനാക് സമാധി സ്ഥലത്തെത്തിയ സിദ്ധുവിനെ കർതാർപൂരിന്റെ ചുമതലവഹിക്കുന്ന പാകിസ്ഥാൻ സർക്കാർ പ്രതിനിധി നേരിട്ടെത്തി സ്വീകരിക്കുന്ന വീഡിയോ സംഭാഷണവും സിദ്ധുവിന്റെ പ്രതികരണവുമാണ് പുറത്തുവിട്ടത്. രാഹുൽ ഗാന്ധിയുടെ ഉറ്റ സുഹൃത്തിന്റെ പാകിസ്ഥാൻ സ്‌നേഹം ഏവരും കാണൂ. മുമ്പ് പാക് സൈനിക മേധാവി ബാജ്‌വായെ കെട്ടിപ്പിടിച്ചത് ഓർമ്മയില്ലെയെന്ന് ചോദിച്ചാണ് അമിത് മാളവ്യ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘സ്വാഗതം, ഞാൻ കർതാർപൂർ സാഹിബ് മേഖലയുടെ സി.ഇ.ഒ ആണ്. ഞങ്ങളുടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സാഹബിന്റെ ആശംസകളാണ് നേരിട്ട് അറിയിക്കുന്നത്. താങ്കളിവിടെ വന്നതിൽ വളരെ സന്തോഷം’- എന്നാണ് വീഡിയോയിൽ പാകിസ്ഥാൻ സർക്കാർ പ്രതിനിധി നവ്‌ജ്യോത് സിംഗ് സിദ്ധുവിനോട് പറയുന്നത്.

Read Also   ആര്‍.എസ്.എസും ജമാഅത്തും വർഗീയ ശക്തികൾ, ഏറ്റുമുട്ടുമ്പോള്‍ കാഴ്ചക്കാരാവാതെ പ്രതിരോധിക്കുക: അണികളോട് എം.വി. ഗോവിന്ദന്‍

‘നിങ്ങൾ നൽകുന്ന ഈ ബഹുമാനത്തിനും സ്വീകരണത്തിനും ഏറെ നന്ദിയും സന്തോഷവും അറിയിക്കുന്നു. ഇമ്രാൻ ഭായ് എന്റെ മൂത്ത സഹോദരനാണ്. ഈ സ്വീകരണത്തിന് നന്ദി അറിയിക്കുക. ഞാൻ ഏറെ ബഹുമാനിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ’- എന്നാണ് പാകിസ്ഥാൻ സർക്കാർ പ്രതിനിധിയോട് മറുപടിയായ സിദ്ധു പറയുന്നത്.

 

പാകിസ്ഥാനിലെ കൊടുഭീകര നേതാക്കളെ വരെ പിന്തുണയ്‌ക്കുന്ന പ്രസ്താവനയിലൂടെ സിദ്ധു ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ സിദ്ധു നടത്തുന്ന പാക് യാത്രകളും ബന്ധപ്പെടുന്ന നേതാക്കളുടെ ഭീകരബന്ധവും കേന്ദ്രആഭ്യന്തരവകുപ്പ് ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button