മുബൈ : ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതിനു 70 കാരി കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. 70കാരിയായ ശാന്തി പാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബിമല്‍ ഖന്ന എന്നയാളാണ് കൊല്ലപ്പെട്ടത്.
വര്‍ഷങ്ങളായി ഒന്നിച്ച് താമസിച്ചു കൊണ്ടിരുന്ന 57 കാരനായ കാമുകൻ തൻ്റെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മുംബൈ വടാലയിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഉടൻ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
1984ലെ സിഖ് കലാപത്തിന് ശേഷം പഞ്ചാബില്‍ നിന്ന് മുംബൈയിലെത്തി താമസമാക്കിയതായിരുന്നു ശാന്തിപാല്‍. ആദ്യവിവാഹത്തില്‍ നിന്നുള്ള മകളുമൊത്താണ് ഇവര്‍ മുംബൈയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത വ്യക്തിയായിരുന്നു ബിമല്‍ ഖന്ന. തുടർന്ന് പ്രണയത്തിലായ ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാൽ ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതിലാണ് കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകി.
Post Your Comments