മാഞ്ചസ്റ്റർ: ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഇടവേളക്ക് ശേഷം പ്രീമിയർ ലീഗിൽ വീണ്ടും പന്തുരുളും. സീസണിൽ മോശം ഫോമിൽ തുടർന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങും. മാഞ്ചസ്റ്റർ സിറ്റിയോട് ഏറ്റ പരാജയത്തിനു ശേഷം ഇന്റർ നാഷണൽ ബ്രേക്ക് എന്ന ഇടവേള കഴിഞ്ഞാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. ഇന്ന് എവേ മത്സരത്തിൽ വാറ്റ്ഫോർഡിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്.
റനിയേരി പരിശീലകനായി എത്തിയതു മുതൽ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് വാറ്റ്ഫോർഡ് നടത്തുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങൾ യുണൈറ്റഡിന് അത്ര എളുപ്പമാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബാക്ക് ഫൈവുമായാണോ ഇറങ്ങുക എന്നതാകും ഏവരും ഉറ്റുനോക്കുന്നത്. വരാനെയും ലൂക് ഷോയും പരിക്ക് കാരണം ഇന്ന് കളിക്കില്ല.
പോൾ പോഗ്ബയും ടീമിനൊപ്പം ഇന്നുണ്ടാവില്ല. കവാനി പരിക്ക് മാറി ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒരുപാട് മാറ്റങ്ങൾ ടീമിൽ ഉണ്ടാകാൻ ഇന്ന് സാധ്യതയുണ്ട്. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി 17 പോയിന്റോടെ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
Post Your Comments