ചെങ്ങന്നൂർ: വിദേശത്തു നിന്നെത്തുന്ന മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്കു പോയ പിതാവ് വാഹനാപകടത്തിൽ മരിച്ചു. കോടുകുളഞ്ഞി മാളിയേക്കൽ കെ.എ ഏബ്രഹാം (70) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുമ്പോൾ ആണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ചടയമംഗലത്തു വച്ച് മിൽമയുടെ പിക്കപ്പ് വാനുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഏബ്രഹാമിനെ ഹൈവേ പൊലീസ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.
Read Also : പൊങ്കാലയർപ്പിക്കാനെത്തിയ സ്ത്രീകളുടെ മാലകൾ കവർന്നു : നാടോടി സ്ത്രീകൾ അറസ്റ്റിൽ
സംസ്കാരം പിന്നീട് നടത്തും. നാഗപ്പുർ മിനറൽ എക്സ്പ്ലറേഷനിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: മോളി. മക്കൾ: റോണി ഏബ്രഹാം (കുവൈറ്റ്), അമ്പിളി, ആശ. മരുമക്കൾ: ഷിബു, ലിജി.
Post Your Comments