Latest NewsIndiaNews

ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസ്: ആര്യൻ ഖാൻ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി

മുംബൈ: ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. കേസിൽ അറസ്റ്റിലായ ആര്യൻ ഖാനോടൊപ്പം അറസ്റ്റിലായ അർബാസ് മെർച്ചെന്റ്, മുൻമുൻ ദമേച്ച എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ എൻസിബി തെളിവായി ഹാജരാക്കിയിരുന്നു.

എന്നാൽ, ആര്യനുമായുള്ള വാട്സ്ആപ്പ് ചാറ്റുകളിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ മൂന്ന് പേരും ഒരു കപ്പലിൽ ഉണ്ടായിരുന്നുവെന്നത് മതിയായ തെളിവായി കണക്കാക്കാൻ ആകില്ലെന്നും ആര്യന്റെ ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.

കൊള്ളയും അഴിമതിയും സ്വജനപക്ഷപാതവും: ആറുമാസം പിന്നിടുമ്പോൾ രണ്ടാം പിണറായി സർക്കാരിനെതിരെ വി ഡി സതീശൻ

ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മുൻമുൻ ധമേച്ചയിൽ നിന്നും അർബാസ് മർച്ചന്റിൽ നിന്നും ചെറിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വാണിജ്യ അടിസ്ഥാനത്തിൽ വിൽപ്പന നടത്തിയതിനോ മയക്കുമരുന്ന് മാഫിയകളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനോ യാതൊരുവിധ തെളിവും ഹാജരാക്കാൻ എൻസിബിക്ക് ആയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button