റിയാദ്: സൗദി അറേബ്യയിൽ വൻ മദ്യക്കടത്ത് നടത്താനുള്ള കള്ളക്കടത്തുകാരുടെ ശ്രമം പൊളിഞ്ഞു. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി എത്തിയ ഒരു കണ്ടെയ്‍നറില്‍ ഒളിപ്പിച്ചായിരുന്നു ഇവ കൊണ്ടു വന്നത്.
Also Read:ജർമ്മൻ ക്രിസ്മസ് ബസാർ ഇന്ന് തുറക്കും: ബൾഗേറിയയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം
ഹൈ-ടെക് രീതിയില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് മദ്യം കൊണ്ടുവന്നതെന്ന് അധികൃതർ അറിയിച്ചു. തുറമുഖത്തെ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തന്നെ അധികൃതര്‍ മദ്യം കണ്ടെത്തുകയായിരുന്നു. ഇറക്കുമതി ചെയ്ത സാധനങ്ങള്‍ സൗദി അറേബ്യയില്‍ ഏറ്റുവാങ്ങാനെത്തിയ രണ്ട് പേരെ അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ കര്‍ശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നുണ്ടെന്ന് സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കള്ളക്കടത്ത് തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments