Latest NewsKerala

ചാനൽ ചർച്ചയ്‌ക്കെത്തിയവരുടെ സ്വകാര്യ ദൃശ്യങ്ങൾ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പകർത്തി: ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

ഇതേ രാഷ്ട്രീയ നേതാവിന്റെ ശിപാർശയിലാണ് ഇയാൾ ഇവിടെ ജോലിക്ക് എത്തിയതെന്നും സൂചനയുണ്ട്.

തിരുവനന്തപുരം: ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതകളടക്കമുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ ദൂരദർശൻ ചാനൽ ജീവനക്കാരൻ അറസ്റ്റിലായി. ദൂരദർശൻ അധികൃതരുടെ പരാതിയിൽ അറസ്റ്റിലായ ഇയാളെ ഉന്നത ബന്ധു ബലത്തിൽ ജാമ്യത്തിൽ ഉടൻ തന്നെ വിട്ടതായി ആരോപണമുണ്ട്. ഒരു ഓൺലൈൻ മാധ്യമമാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇതേ രാഷ്ട്രീയ നേതാവിന്റെ ശിപാർശയിലാണ് ഇയാൾ ഇവിടെ ജോലിക്ക് എത്തിയതെന്നും സൂചനയുണ്ട്.

ഏതാനും വർഷങ്ങളായി ഇയാൾ ഇവിടെ കോൺട്രാക്ട് ജീവനക്കാരനാണ്. സംഭവം ദൂരദർശനിലെ മറ്റു ജീവനക്കാർക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയിരിക്കുകയാണ്. ഒളിക്യാമറയില്‍ അതിഥികളായ വിഐപികളും ജീവനക്കാരും കുടുങ്ങിയോയെന്ന ആശങ്കയും ശക്തമാണ്. വളരെ ഗുരുതരമായ ഈ സംഭവം കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസില്‍ പരാതിപ്പെടാന്‍ പോലും അധികൃതര്‍ തയ്യാറായത്. വാര്‍ത്ത പുറത്തറിയാതെ കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നിരുന്നു എന്നും ഈ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സിനിമാ താരങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ- സാഹിത്യ- സാംസ്‌കാരികരംഗത്തുള്ള പ്രമുഖര്‍ ഉള്‍പ്പെടെയള്ള നിരവധിപേര്‍ ദൂരദര്‍ശനില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി സ്റ്റുഡിയോയില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ എത്തിയവരെ ആശങ്കയിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതായി സ്ഥാപനത്തിലെ വനിതകള്‍ തന്നെയാണ് കണ്ടെത്തിയത്. ക്യാമറയിലെ ദൃശ്യങ്ങള്‍ അച്ചടക്കസമിതി പിടിച്ചെടുത്തിരുന്നു. അത് പേരൂര്‍ക്കട പൊലീസിന് കൈമാറിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button