
ദില്ലി: ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ കാവിയാക്കി. പുതിയ നിറത്തിലുള്ള ലോഗോ ഇന്നലെ മുതലാണ് കാണുന്നത്.
ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെ ലോഗോയുടെ നിറത്തിലും മാറ്റം വരുത്തിയതോടെ ദൂരദര്ശന് നേരെ വിമർശനം ഉയരുന്നുണ്ട്. ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു.
Post Your Comments