കോഴിക്കോട് : പന്തീരാങ്കാവിൽ കേന്ദ്ര സർക്കാറിന്റെ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. ചർദ്ദിയും വയറിളക്കത്തെയും തുടർന്ന് 12 കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പ് അധികൃതർ ഹോസ്റ്റലിലെത്തി പരിശോധന നടത്തുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ ഭക്ഷ്യ വിഷബാധയാണോ എന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ.
Read Also : പല്ല് പുളിപ്പ് അകറ്റാൻ ഇതാ ചില ആയുർവേദ ചികിത്സ രീതികൾ..!!
അതേസമയം, ഇവിടെ കഴിയുന്ന ചില കുട്ടികൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഇവരെ ഹോസ്റ്റൽ അധികൃതർ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. എന്നാൽ, മറ്റുള്ള കുട്ടികൾക്ക് വേണ്ട ശ്രദ്ധ നൽകിയിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇങ്ങനെയൊരു സ്ഥാപനം പ്രവർത്തിക്കുന്നതായി പഞ്ചായത്തിനും അറിവില്ല. ഇവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. അതേസമയം, മുഴുവൻ വിദ്യാർത്ഥികളെയുെ കോവിഡ് ടെസ്റ്റ് നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.
Post Your Comments