Latest NewsNewsInternational

അമിതമായി മദ്യപിച്ച് സ്വന്തം വീടിന് തീയിട്ടു: യുവതിയ്ക്ക് മൂന്ന് വര്‍ഷം തടവ്

ലണ്ടൻ : അമിതമായി മദ്യപിച്ച് സ്വന്തം വീടിന് തീയിട്ടയുവതിക്ക് ശിക്ഷ വിധിച്ച് കോടതി.
ഇംഗ്ലണ്ടിലെ റെക്കെന്റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയ്ക്കാണ് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി. അതിനെ തുടര്‍ന്നാണ് ഈ ശിക്ഷാവിധി.

കിടപ്പ് മുറിയില്‍ മാത്രമേ തീ പടര്‍ന്നിട്ടുള്ളൂവെങ്കിലും, അത് നന്നാക്കാന്‍ 15,000 പൗണ്ട് ചെലവ് വരുമെന്ന് വാടകവീടുടമ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button