CinemaLatest NewsKeralaBollywoodNewsEntertainment

ആഷിഖ് അബുവും ഷാരൂഖ് ഖാനും ഒന്നിക്കുന്നു, തിരക്കഥ ശ്യാം പുഷ്ക്കരൻ ?

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനും സംവിധായകൻ ആഷിഖ് അബുവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പുതിയ സിനിമയുടെ ചർച്ചയ്ക്കായി ആഷിഖ് അബുവും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഷാരൂഖിനെ നേരിൽ കാണുകയായിരുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം സാധ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ കാസ്റ്റിങ്ങ് ഡയറക്ടര്‍ ആയ ഷനീം സഈദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read:പുതിയ വീഡിയോ സീരിസുമായി കേരള പൊലീസ്: പൊലീസിനെ ‘പിടിച്ച’ കിട്ടു, നായകനായി അനിമേഷന്‍ കഥാപാത്രം

പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കായി ഷാരൂഖ് ഖാന്‍, ആഷിക് അബുവുമായും ശ്യാംപുഷ്‌കരനുമായും ചര്‍ച്ച നടത്തിയപ്പോൾ ഷനീമും കൂടെയുണ്ടായിരുന്നു. 2022ല്‍ ഷാറൂഖുമായി ചര്‍ച്ച നടത്തുമെന്നും, ഷാരൂഖിന് സ്‌ക്രിപ്റ്റ് ഇഷ്ടമായാല്‍ ആഷിഖ് അബു-കിങ്ങ് ഖാന്‍ സംഭവിക്കുമെന്നും ഷനീം അഭിമുഖത്തിൽ വ്യക്തമാക്കി.

ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പിലൂടെ മലയാളത്തിൽ കാസ്റ്റിങ്ങ് ഡയറക്ടര്‍ എന്ന കാറ്റഗറിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് ഷനീം. കാലഘട്ടങ്ങളും കഥയില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയായിരുന്നു കുറുപ്പെന്നും അതിനോട് യോജിക്കുന്ന ലുക്കില്‍ അഭിനേതാക്കളെ കണ്ടെത്തുകയും പാകപ്പെടുത്തുകയും ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ ജോലി ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button