കുട്ടികളിലെ കൊവിഡ് പ്രതിരോധത്തിനായി ഫൈസർ വാക്സിൻ ഉപയോഗിക്കാൻ കാനഡ അനുവാദം നൽകി. കാനഡ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 5 വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിലാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
Also Read:ഇണചേരാനായി ചുവപ്പൻ ഞണ്ടുകൾ കൂട്ടത്തോടെ യാത്ര ആരംഭിച്ചു: ക്രിസ്മസ് ദ്വീപിൽ റോഡുകൾ അടച്ചു
എട്ട് ആഴ്ചകളുടെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുന്നത്. നേരത്തെ മുതിർന്നവർക്കുള്ള വാക്സിന് കാനഡയിൽ നേരിയ തോതിൽ ക്ഷാമം നേരിട്ടിരുന്നു. ഇത് രണ്ടാം ഡോസ് വാക്സിൻ വിതരണം വൈകാൻ കാരണമായിരുന്നു.
അതേസമയം ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. യൂറോപ്പിലാണ് കൊവിഡ് ഏറ്റവും രൂക്ഷമായി പടർന്ന് പിടിക്കുന്നത്. വാക്സിൻ എടുത്തവരിലും കാണപ്പെടുന്ന ഡൽറ്റ വകഭേദമാണ് ഭീഷണി സൃഷ്ടിക്കുന്നത്.
Post Your Comments