AustraliaLatest NewsNewsInternational

ഇണചേരാനായി ചുവപ്പൻ ഞണ്ടുകൾ കൂട്ടത്തോടെ യാത്ര ആരംഭിച്ചു: ക്രിസ്മസ് ദ്വീപിൽ റോഡുകൾ അടച്ചു

കാൻബറ: ഇണചേരാനായി ചുവപ്പൻ ഞണ്ടുകൾ കൂട്ടത്തോടെ പ്രയാണം ആരംഭിച്ചതോടെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ റോഡുകൾ അടച്ചു. കാട്ടില്‍നിന്ന് കടല്‍ത്തീരത്തേക്ക് ലക്ഷക്കണക്കിന് ഞണ്ടുകളാണ് കൂട്ടത്തോടെ യാത്ര തുടരുന്നത്. എല്ലാക്കൊല്ലവും, ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ മഴയ്ക്കു ശേഷം അമ്പത് ദശലക്ഷം അതായത് അഞ്ചുകോടിയോളം ഞണ്ടുകളാണ് ഇണചേരാന്‍ കാട്ടില്‍നിന്ന് കടലിലേക്ക് യാത്ര ചെയ്യുന്നത്.

Also Read:ബൈഡൻ ചികിത്സയിൽ: അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം ഏറ്റെടുത്ത ആദ്യ വനിതയായി ഇന്ത്യൻ വംശജ കമല ഹാരിസ്

ശാസ്ത്രലോകത്തിന് വിസ്മയമാണ് ഞണ്ടുകളുടെ ഈ ദേശാടനം. ജനവാസകേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമൊക്കെ കടന്നാണ് ഇവയുടെ യാത്ര. ഇലകള്‍, പഴങ്ങള്‍, പൂക്കള്‍, വിത്തുകള്‍ തുടങ്ങിയവയാണ് സാധാരണയായി ഇവയുടെ ഭക്ഷണം. തങ്ങളുടെ ആദ്യ കടല്‍യാത്രയ്ക്കു ശേഷം മടങ്ങുന്ന ഇളംപ്രായത്തിലുള്ള ഞണ്ടുകളെ കൂട്ടത്തിലുള്ള മുതിര്‍ന്ന ഞണ്ടുകള്‍ ചിലപ്പോൾ ഭക്ഷിക്കാറുണ്ട്.

ഞണ്ടുകളുടെ യാത്രയ്ക്കായി ഓസ്ട്രേലിയൻ അധികൃതർ പ്രത്യേകം പാലങ്ങളും നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇവയുടെ യാത്ര കാരണം വടക്കു കിഴക്കൻ ഓസ്ടേലിയയിലെ ഡ്രംസൈറ്റിൽ ആളുകൾ വീടുകൾക്കുള്ളിൽ തന്നെ കഴിച്ച് കൂട്ടുകയാണ്. ചില സ്ഥലങ്ങളിൽ അത്യാവശ്യ യാത്രകൾക്കായി റോഡുകളിൽ നിന്ന് ഞണ്ടുകളെ നീക്കം ചെയ്യേണ്ടി വന്നു.

നവംബർ അവസാനത്തോടെ ഞണ്ടുകൾ യാത്രാലക്ഷ്യമായ കടൽത്തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഞണ്ടുകളുടെ യാത്രയുടെ പശ്ചാത്തലത്തിൽ ക്രിസ്മസ് ദ്വീപിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button