IdukkiNattuvarthaLatest NewsKeralaNews

പ്രണയം നിരസിച്ച യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം: യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

ഷീബ വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ അരുൺ വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു

ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ച യുവാവിനെ യുവതി വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ മാസം പതിനാറാം തീയതി നടന്ന സംഭവത്തിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. അടിമാലി സ്വദേശി ഷീബയാണ് ആക്രമണത്തിന് പിന്നിൽ.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട അരുണും ഷീബയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. പിന്നീട് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് രണ്ടുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇതെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഷീബ തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇടുക്കിയിലേക്ക് വിളിച്ചുവരുത്തി ആക്രമണം നടത്തുകയായിരുന്നു.

പ്രചരിപ്പിക്കുന്നത് അപകീർത്തിപരമായ വാർത്തകൾ: അൻസി കബീറിന്റെ കുടുംബം കമ്മിഷണർക്ക് പരാതി നൽകി

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരുണും ഷീബയും അൽപ നേരം സംസാരിച്ച് നിൽക്കുന്നതും തുടർന്ന് ഷീബ ആസിഡ് ഒഴിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റബർ ഷീറ്റുകളിൽ ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഷീബയെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button