Latest NewsKeralaNews

നിരുത്തരവാദിത്തപരമായ സമീപനം: 3 അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ നൽകി മന്ത്രി

നബാര്‍ഡ് ധനസഹായത്തിനുള്ള പ്രൊപോസല്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തിയതിനാണ് എസ് കെ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

തിരുവനന്തപുരം: മൂന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ നൽകി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ സര്‍വീസില്‍ നിന്ന് മന്ത്രി സസ്പെന്‍റ് ചെയ്തത്.

Read Also: സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം: ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നിർമ്മാണസ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി

കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവന്‍ പൊതുമരാമത്ത് പ്രവൃത്തികളിലും നിരുത്തരവാദിത്തപരമായ സമീപനമുണ്ടായതിനാണ് സാബിര്‍ എസ്സിനെ സസ്പെന്‍റ് ചെയ്തത്. കണ്ണൂര്‍ കീഴത്തൂര്‍ പാലം, വണ്ണാത്തിക്കടവ് പാലം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതിന് കമലാക്ഷന്‍ പലേരിയെ സസ്പെന്‍റ് ചെയ്തു. നബാര്‍ഡ് ധനസഹായത്തിനുള്ള പ്രൊപോസല്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് കാലതാമസം വരുത്തിയതിനാണ് എസ് കെ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button