ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. രാജ്യത്തെ അന്നദാതാവിന്‍റെ സത്യാഗ്രഹം കൊണ്ട് ധാര്‍ഷ്ട്യത്തിന്‍റെ തല കുനിച്ചെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അനീതിക്കെതിരായ വിജയത്തിന് അഭിനന്ദനങ്ങളെന്നും രാഹുല്‍ പറഞ്ഞു.
‘രാജ്യത്തെ അന്നദാതാവിന്‍റെ സത്യാഗ്രഹം കൊണ്ട് ധാര്‍ഷ്ട്യം തല കുനിച്ചു. അനീതിക്കെതിരായ ഈ വിജയത്തിന് അഭിനന്ദനങ്ങള്‍! ജയ് ഹിന്ദ്, ജയ് ഹിന്ദ് കര്‍ഷകന്‍!’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നും പാര്‍ലമെന്‍റില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.
‘നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്‍റെ തീരുമാനം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എല്ലാം ചെയ്തത്. കര്‍ഷകരോട് ക്ഷമ ചോദിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണം’- മോദി അഭ്യര്‍ഥിച്ചു.
Post Your Comments