Latest NewsIndia

യോഗ ദിനത്തെയും സൈന്യത്തെയും അപമാനിച്ച വയനാട് എംപിക്കെതിരെ പൊലീസില്‍ പരാതി

'പുതിയ ഇന്ത്യ' എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമാണ് ട്വീറ്റിന് രാഹുല്‍ നല്‍കിയത്.

ന്യൂദല്‍ഹി: ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സൈന്യത്തെ അപമാനിച്ച്‌ രാഹുല്‍ ഗാന്ധി പങ്കുവച്ച ട്വീറ്റിനെതിരെ പൊലീസിന് പരാതി. ഇന്ത്യന്‍ സൈന്യത്തിലെ ഡോഗ് യൂണിറ്റും അവയുടെ പരിശീലകരും ചേര്‍ന്ന് യോഗാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന ചിത്രമാണ് രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ‘പുതിയ ഇന്ത്യ’ എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമാണ് ട്വീറ്റിന് രാഹുല്‍ നല്‍കിയത്.

ഇതിനെതിരെ രാഹുല്‍ സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച്‌ മുംബൈയിലെ അഭിഭാഷകനായ അടല്‍ ദുബെയാണ് പൊലീസില്‍ പരാതിയുമായി സമീപിച്ചിരിക്കുന്നത്. രാഹുലിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വന്‍ പ്രതിക്ഷേധമാണ് ഉണ്ടായത്. ബിജെപിയും കേന്ദ്രമന്ത്രിമാരും ട്വീറ്റിനെതിരെ രംഗത്ത് എത്തിയിരുന്നു.

യോഗാ ദിനത്തെയും സൈന്യത്തെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് മുംബൈ പോലീസില്‍ പരാതി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button