ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങൾ. ചൈന, യു.എസ്, യു.കെ , റഷ്യ തുടങ്ങി ലോകരാജ്യങ്ങളിലെല്ലാം കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം എന്നു തുടങ്ങുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുലിന്‍രെ ചോദ്യം. ‘ലോകത്തിലെ 23 ലക്ഷം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ചൈന, യു.എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. ഇന്ത്യയുടെ നമ്പര്‍ എപ്പോള്‍ എത്തും മോദിജി’ രാഹുല്‍ ട്വീറ്റ് ചെയ്തു. കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ കണക്കുകള്‍ ഗ്രാഫില്‍ ചിത്രീകരിച്ചത് പങ്കുവെച്ചായിരുന്നു ട്വീറ്റ്.
Read Also: കക്കാൻ പോയതാണോ അതോ അച്ഛന്റെ ലീലാവിലാസങ്ങൾ കാണാൻ പോയതാണോ’? സൈബർ സഖാവിന്റെ വർഗീയത പുറത്ത്
എന്നാൽ രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അടുത്ത ആഴ്ചയോടെ ഓക്‌സ്ഫഡിന്റെ ആസ്ട്രസെനക വാക്‌സിന് അനുമതി നല്‍കുമെന്നാണ് വിവരം. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട 30 കോടി ഇന്ത്യക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചിരുന്നു. ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ്, സൈന്യം, ശുചീകരണ തൊഴിലാളികള്‍, 50 വയസിന് മുകളിലുള്ളവര്‍, 50 വയസില്‍ താഴെയുള്ള ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കുക.
Post Your Comments