News

മൃതദേഹാവശിഷ്ടങ്ങൾ കവറിൽ കെട്ടിവെച്ചു : തെരുവുനായ്ക്കൾ കടിച്ചതായി പരാതി

പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചതായി പരാതി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് പ്ലാസ്റ്റിക് കവറിൽ കെട്ടിവെച്ചെന്നും ഇത്‌ നായ്ക്കൾ കടിച്ചു വലിച്ചെന്നുമാണ് പരാതി.

Also Read :  അമിതമായി ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് ഈ രോഗത്തിന് കരണമാകും

പോസ്റ്റുമോര്‍ട്ടത്തിനിശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നുമാണ് ഡി.എം.ഒയുടെ നൽകിയ വിശദീകരണം.

പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ പുറത്ത് കവറിലാക്കി വെക്കാറില്ലെന്നു ഡി.എം.ഒ പറഞ്ഞു. പരാതി പരിശോധിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിപ്പിക്കുന്നത് ശരിയല്ലെന്നും ഡി.എം.ഒ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button