തിരുവനന്തപുരം: കാർഷിക നിയമങ്ങൾ പിൻവലിച്ചത് തങ്ങളുടെ വിജയമെന്ന തരത്തിൽ ആഘോഷിക്കുന്നവർക്ക് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ആ മൂന്ന് കാർഷിക നിയമങ്ങൾ നടപ്പാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ സുപ്രീംകോടതിയിൽ അറിയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ‘ഇല്ലാത്ത നിയമത്തിന്റെ പേരിൽ സമരാഭാസം എന്തിന്?’ എന്ന ചോദ്യം കോടതി പല തവണ ഉന്നയിച്ചത് എന്നും സന്ദീപ് ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ സുപ്രീംകോടതിയിൽ അറിയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ‘ഇല്ലാത്ത നിയമത്തിന്റെ പേരിൽ സമരാഭാസം എന്തിന്?’ എന്ന ചോദ്യം കോടതി പല തവണ ഉന്നയിച്ചത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമം പിൻവലിക്കാനുള്ള ബിൽ ഔദ്യോഗികമായി പാസാക്കുമെന്നെ പ്രധാനമന്ത്രി ഇന്ന് പറഞ്ഞുള്ളൂ.
പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണം ഉണ്ടാകും എന്ന് പറഞ്ഞത് പോലെ ആഘോഷിക്കാനും ഓരോരുത്തർക്കും ഓരോ കാരണം. റിവേഴ്‌സ് ഗിയർ ഉപയോഗിക്കുന്നവർ മോശം ഡ്രൈവർമാരല്ലല്ലോ? ഇനി പ്രതിഷേധം കാരണമാണ് നിയമം റദ്ദാക്കാൻ തീരുമാനിച്ചത് എന്നാണെങ്കിലും ആയിക്കോട്ടെ. പ്രതിഷേധത്തോട് മുഖം തിരിക്കാൻ മോദി സ്റ്റാലിൻ അല്ലല്ലോ?
എന്തിന് നിയമം പിൻവലിച്ചു എന്ന ചോദ്യത്തിന് പ്രധാനമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ട്.
‘കാര്യങ്ങൾ ചെയ്തത് കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് വേണ്ടിയും.’ ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ഈ രാജ്യത്തെ തകർക്കാനുള്ള പ്രതിഷേധക്കാരുടെ വലിയ പദ്ധതികളെ മുളയിലേ നുള്ളാൻ കഴിഞ്ഞു എന്ന് വ്യക്തം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട്. അഭിനന്ദനങ്ങൾ മോദിജി.
Post Your Comments