തൃശ്ശൂര്‍: അര്‍ദ്ധരാത്രി സ്വകാര്യ വ്യക്തികളുടെ വീട്ടു പറമ്പുകളില്‍ കെ-റെയില്‍ സര്‍വേ കല്ല് സ്ഥാപിച്ചതായി പരാതി. തൃശൂരിലാണ് കെ-റെയില്‍ പദ്ധതിക്ക് മുന്നോടിയായിട്ടുള്ള സര്‍വേ കല്ല് സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ മുന്നറിയിപ്പില്ലാതെ സ്ഥാപിച്ചത്. രാവിലെ അതിര് കല്ല് കണ്ട് അമ്പരന്ന ആളുകള്‍ വിവരം അന്വേഷിച്ച് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും വസ്തുവിന്റെ ഉടമസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
Read Also : ഏറെ അപകടകാരിയായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടിച്ചെടുത്തു
കൂര്‍ക്കഞ്ചേരി വില്ലേജില്‍ സോമില്‍ റോഡ് ഭാഗത്ത് റെയില്‍വേ ലൈനിനോട് ചേര്‍ന്നും പൂങ്കുന്നം വില്ലേജിലെ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം രാത്രി അതിര് കല്ലിട്ട് പോയത്. കൂര്‍ക്കഞ്ചേരി ഭാഗത്തെ 12 വീടുകളുടെ പറമ്പിലും പൂങ്കുന്നത്ത് 5 വീടുകളുടെ അതിര്‍ത്തി പരിധിയിലും കല്ല് ഇട്ടിട്ടുണ്ട്.
കെ റെയില്‍ എന്ന് എഴുതിയ മഞ്ഞ നിറത്തിലുള്ള കല്ലുകളാണ് സ്ഥാപിച്ചത്. പരിസ്ഥിതി- സാമൂഹികാഘാത പഠനം നടത്തുന്നതിന്റെ ഭാഗമായുള്ള സര്‍വേക്കാണ് ഇപ്പോള്‍ കല്ലിടുന്നതെന്നാണ് വിശദീകരണം. നേരത്തെ തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കല്ലിടുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരില്‍ രാത്രി വന്ന് കല്ലിട്ട് പോയത്.
Post Your Comments