KeralaLatest NewsNewsCrime

ഭർത്താവിന്റെ ആത്മഹത്യ: ഭാര്യയും സുഹൃത്തും പിടിയിൽ

മലയിൻകീഴ്: ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും സുഹൃത്തും പോലീസ് പിടിയിലായി. വിളപ്പിൽശാല ചാച്ചിയോട് ഉഷാ ഭവനിൽ ശിവപ്രസാദ് (34) ആത്മഹത്യ ചെയ്ത കേസിലാണ് സംഭവത്തിലാണ് അറസ്റ്റ്. പാങ്ങോട് കാക്കാണിക്കര വട്ടകരിക്കകം സ്വദേശി എസ്.അഖിലയെയാണ് (30) വിളപ്പിൽ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read :  ‘കർഷകനിയമം പിൻവലിച്ചതിന് പിന്നിൽ കർഷകരും എന്റെ ഭാര്യയും’: റോബർട്ട് വദേര

കേസിൽ അഖിലയുടെ സുഹൃത്ത് നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടിൽ കെ.വിഷ്ണുവിനെ (30) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്കു കേസ് എടുത്തു. അഖിലയും വിഷ്ണുവും അടുപ്പത്തിലാണെന്ന് ശിവപ്രസാദ് അറിയുകയും തുടർന്ന് തൂങ്ങി മരിക്കുകയുമായിരുന്നു. മരണത്തിന് ഉത്തരവാദി ഭാര്യയും കാമുകനും ആണെന്ന് കിടപ്പുമുറിയിലെ ഭിത്തിയിൽ എഴുതിയിരുന്നു.

2019ൽ നടന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചയാളുടെ സഹോദരനാണ് പരാതി നൽകിയത്. രണ്ട് കുട്ടികളുടെ അമ്മയായ അഖില ഭർത്താവിന്റെ മരണശേഷം വിഷ്ണുവിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു.
സംഭവം നടന്നു രണ്ടു വർഷത്തിനു ശേഷമാണ് അഖിലയെ അറസ്റ്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button