Latest NewsNewsInternational

വില അരലക്ഷം, സ്വന്തം മക്കളെ വില്‍പ്പനയ്ക്ക് വെച്ച് പാകിസ്ഥാൻ പൊലീസുകാരന്‍: വീഡിയോ

ഗോത്കി: കുട്ടികളെ വിൽപ്പനയ്ക്ക് വെച്ച പാകിസ്ഥാനിയായ പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോയിൽ മീഡിയകളിൽ വൈറലായിരുന്നു. തിരക്കേറിയ കവലയുടെ നടുക്ക് നിന്ന് കുട്ടികളെ എടുത്തുയർത്തി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് പോലീസുകാരൻ വിളിച്ച് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. അര ലക്ഷം രൂപയാണ് അയാള്‍ ഓരോ കുട്ടിക്കും വിലയിട്ടത്. കുട്ടികളെ വാങ്ങാൻ ആരും തയ്യാറായില്ല.

പൊലീസുകാരനായ ഒരു പിതാവ് തന്റെ മക്കളെ വിൽക്കുന്നതിനെതിരെ നിരവധി പേര് രംഗത്ത് വന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയിലാണ് സംഭവം. ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ നിസാര്‍ ലഷാരിക്കാണ് മുതിർന്ന ഉദ്യോഗസ്ഥന്റെ പ്രതികാരപരമായ നടപടിയെ തുടർന്ന് കുഞ്ഞുങ്ങളെ വിൽപ്പനയ്ക്ക് വയ്‌ക്കേണ്ടി വന്നത്.

Also Read:ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങൾ തട്ടിയെടുത്തു: വ്യവസായികൾക്കെതിരെ നടി സ്നേഹയുടെ പരാതി

ഗുരുതരമായ രോഗം ബാധിച്ച് ചികില്‍സയിലായ തന്റെ ഒരു മകനെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ കടുംകൈയ്ക്ക് തയ്യാറായത്. മകന്റെ ചികിത്സയ്ക്കായി ലഷാരി കുറച്ച് ദിവസത്തെ അവധിയ്ക്ക് അപേക്ഷിച്ചു. എന്നാല്‍, മേലുദ്യോഗസ്ഥന്‍ അവധി അനുവദിച്ചില്ല. പകരം അവധി നൽകണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലി നൽകാൻ കഴിയാതെ വന്നതോടെ അവധി അപേക്ഷ റദ്ദാക്കപ്പെട്ടു. ഉയർന്ന ഉദ്യോഗസ്ഥന്റെ പ്രതികാര നടപടി ഇതുകൊണ്ടും അവസാനിച്ചില്ല. ലഷാരിയെ സ്വന്തം വീടിരിക്കുന്ന സ്ഥലത്തെ ഓഫീസില്‍നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ലാര്‍കാന എന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റി.

തന്റെ ദുരവസ്ഥ പുറംലോകത്തെ അറിയിക്കാൻ വേണ്ടിയായിരുന്നു അയാള കുട്ടികളുമായി തെരുവിലിറങ്ങിയത്. കുട്ടിയുടെ ഓപ്പറേഷനുള്ള തുക കണ്ടെത്താതെ, താന്‍ കൈക്കൂലിക്കുള്ള പണം കണ്ടെത്തുകയാണോ വേണ്ടിയിരുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വേദനയോടെ ചോദിച്ചു. ഇതോടെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ശേഷം ലഷാരിയുടെ സ്ഥലംമാറ്റം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവായി. മകന്റെ ചികിത്സക്കായി അദ്ദേഹത്തിന് 14 ദിവസത്തെ അവധിയും അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button