
തിംപു:ഭൂട്ടാൻ അതിർത്തിയിൽ ചൈന അനധികൃതമായി കടന്നു കയറി ഗ്രാമങ്ങൾ നിർമ്മിച്ചതായി റിപ്പോർട്ട്. ഭൂട്ടാൻ അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു. അതിർത്തിയിൽ 100 ചതുരശ്ര കിലോമീറ്ററിൽ വിവിധ പ്രദേശങ്ങളിലായി പുതിയ ചൈനീസ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
Also Read:സൈനികതല ചർച്ച ഉടൻ: സമാധാനത്തിന് സന്നദ്ധത അറിയിച്ച് ഇന്ത്യയും ചൈനയും
2017ൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയ ദോക്ക്ലാമിന് സമീപത്തുള്ള ഈ പ്രദേശത്ത് ചൈന റോഡ് നിർമാണം ആരംഭിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ചൈനയുടെ പുതിയ നീക്കങ്ങൾ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 2020നും 2021നും ഇടയിലായി ചൈന ഈ പ്രദേശത്ത് 4 ഗ്രാമങ്ങൾ നിർമ്മിച്ചതായാണ് സൂചന.
അതിർത്തികൾ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിൽ നിന്ന് ഭൂട്ടാൻ തുടർച്ചയായി സമ്മർദ്ദം നേരിടുന്നുണ്ട്.
Post Your Comments