Latest NewsKeralaNews

മാധ്യമ ശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സർക്കാർ ഇടപെടല്‍ ഉണ്ടായത്: വീണാ ജോര്‍ജിന്റെ വാദം തള്ളി അനുപമ

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ സർക്കാർ സമയോചിതമായി ഇടപെട്ടുവെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം തള്ളി അനുപമ. സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്നും മാധ്യമ ശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സര്‍ക്കരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായതെന്നും അനുപമ പറഞ്ഞു.

‘സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന് അംഗീകരിക്കാന്‍ കഴിയില്ല. ആദ്യം മുതല്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് പരാതി പരിഗണിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. മാധ്യമ ശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സര്‍ക്കരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായത്’- അനുപമ പറഞ്ഞു.

Read Also  :  എട്ട് വയസുകാരിയെ പരസ്യ വിചാരണ ചെയ്തു: പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിലുണ്ടോയെന്ന് ഹൈക്കോടതി

അനുപമയ്ക്ക് കുഞ്ഞിനെ ഉടന്‍ തിരികെ ലഭിക്കുമെന്ന ഉത്തരവിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെടല്‍ നടത്തിയിരുന്നുവെന്നും നടപടികള്‍ ദ്രുതഗതിയില്‍ മുന്നോട്ടു പോയെന്നും വ്യക്തമാക്കി ആരോഗ്യ മന്ത്രി രംഗത്തെത്തിയത്. അതേസമയം, ഡിഎന്‍എ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കണമെന്നാണ് സിഡബ്ലിയുസി ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കിയ നിര്‍ദ്ദേശം. ബുധനാഴ്ച്ച രാത്രിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button