വാഷിംഗ്ടൺ: ചൈനയെയും പാകിസ്ഥാനെയും മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. ചൈനക്കും പാകിസ്ഥാനും പുറമെ ഇറാൻ, ഉത്തര കൊറിയ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളെയും മതസ്വാതന്ത്ര്യം നൽകാത്ത രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Also Read:കുറഞ്ഞ ചെലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഫ്ലൈറ്റുകൾ: സർവീസുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
അൽ ഷബാബ്, ബോകോ ഹറാം, ഹയത്ത് താഹിർ അൽ ഷാം, ഹൂതികൾ, ഐ എസ് ഐ എസ്, ഐ എസ് ഐ എസ്- ഗ്രേറ്റർ സഹാറ, ഐ എസ് ഐ എസ്- വെസ്റ്റ് ആഫ്രിക്ക, ജമാത്ത് നസർ അൽ ഇസ്ലാം വൽ മുസ്ലിമിൻ, താലിബാൻ തുടങ്ങിയ സംഘടനകളെ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ട സംഘടനകളുടെ പട്ടികയിലും ഉൾപ്പെടുത്തി.
എല്ലാ രാജ്യങ്ങളിലെയും എല്ലാ മതസ്ഥരുടെയും സ്വാതന്ത്ര്യത്തിന് വേണ്ടി അമേരിക്ക നിലകൊള്ളുമെന്ന് ബ്ലിങ്കൻ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ ആക്രമണങ്ങളും ഉപദ്രവങ്ങളും നേരിടുന്നവർക്ക് അമേരിക്ക ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളാൻ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും ബ്ലിങ്കൻ പറഞ്ഞു.
Post Your Comments