
അബുദാബി: പ്രവാസികൾക്ക് ആശ്വാസവുമായി അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഡൽഹിയിലേക്ക് നവംബര്‍ 24 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ളത്.
അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും രാവിലെ 10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ഡൽഹിയിലെത്തും. തിരിച്ച് ഡൽഹിയിൽ നിന്ന് ഇതേ ദിവസങ്ങളില്‍ വൈകിട്ട് നാല് മണിക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 6:40ന് അബുദാബിയിലെത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ അബുദാബി സര്‍വീസുകള്‍ നടത്തുന്നുണ്ട്.
10,179 രൂപ മുതൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments