UAELatest NewsNewsInternationalGulf

അത്യാധുനിക സൗകര്യങ്ങൾ: അജ്മാനിൽ ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ചു

അജ്മാൻ: ഡ്രൈവറില്ല സ്വയം നിയന്ത്രിത ബസ് സർവ്വീസ് ആരംഭിച്ച് അജ്മാൻ. കോർണിഷിലാണ് സർവീസ് ആരംഭിച്ചത്. കോർണിഷിൽ നിന്ന് 3 കിലോമീറ്റർ പരിധിയിലുള്ള ഹോട്ടലുകളിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കാനാണ് സർവ്വീസ് നടത്തുന്നത്. ദുബായ്, അബുദാബി എമിറേറ്റുകകളിൽ നേരത്തെ ഡ്രൈവറില്ലാ ഓട്ടോണമസ് വാഹനം പരീക്ഷിച്ചിരുന്നു.

Read Also: ‘കർഷക’ മഹാപഞ്ചായത് തടസപ്പെടുത്തിയാൽ യോഗിയെയും പ്രധാനമന്ത്രി മോദിയെയും യുപിയിൽ കാലുകുത്താൻ അനുവദിക്കില്ല: ടിക്കായത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ അൽ ഒലാമ, അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപാർട്ട്മെന്റ് ഡയറക്ടർ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി എന്നിവരാണ് ഡ്രൈവറില്ല ബസിന്റെ ആദ്യയാത്രയിൽ പങ്കെടുത്തത്. യാത്രാ റോഡുകളിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിച്ചാൽ ഏതു വലുപ്പത്തിലുള്ള ഡ്രൈവറില്ലാ വാഹനവും പൊതുഗതാഗതത്തിനായി ഉപയോഗിക്കാമെന്നാണ് ബസിലെ സാങ്കേതികവിദ്യ വികസിപ്പിച്ച യുഎഇ കമ്പനി ഇയോണിന്റെ പ്രോജക്ട് മാനേജർ നാസിർ അൽ ഷംസി വ്യക്തമാക്കുന്നത്.

നിർമിത ബുദ്ധി, സെൻസർ, ക്യാമറ, നാവിഗേഷൻ സംവിധാനം എന്നിവയുടെ സഹായത്തോടെയാണ് ബസ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 11 പേർക്ക് ഇരുന്നും 4 പേർക്ക് നിന്നും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ബസിലുള്ളത്. വൈഫൈ സൗകര്യമുണ്ടെന്നതാണ് ബസിന്റെ മറ്റൊരു സവിശേഷത.

Read Also: തമിഴ്‌നാട്ടില്‍ മഴയ്ക്ക് ശമനമില്ല: പലജില്ലകളിലും റെഡ് അലേര്‍ട്ട്, 21 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button