ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 21 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപേട്ട്, ദിണ്ടിഗല്‍, പുതുക്കോട്ട, തേനി, വെല്ലൂര്‍, അരിയല്ലൂര്‍, നാഗപട്ടണം, വില്ലുപുര, തിരുവാരൂര്‍, മയിലാടുതുരൈ, കല്ലുകുറിച്ചി, കടലൂര്‍, വില്ലിപുരം, തഞ്ചാവൂര്‍, ധര്‍മപുരി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സേലം, ട്രിച്ചി, തിരുവനമല്ലൈ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പലയിടത്തും ഇപ്പോഴും റെഡ് അലേര്‍ട്ട് നിലനില്‍ക്കുകയാണ്. ചെന്നൈയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ വീണ്ടും മഴ ശക്തമായത്. തിരുവള്ളൂര്‍, ചെന്നൈ, കാഞ്ചീപുരം, റാണിപ്പേട്ട ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും തിരുവണ്ണാമലൈ, വില്ലുപുരം, കടലൂര്‍, ചെങ്കല്‍പട്ട്, തിരുപ്പത്തൂര്‍, വെല്ലൂര്‍ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. ഈ മാസം 21 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Post Your Comments