Latest NewsIndia

‘കർഷക’ മഹാപഞ്ചായത് തടസപ്പെടുത്തിയാൽ യോഗിയെയും പ്രധാനമന്ത്രി മോദിയെയും യുപിയിൽ കാലുകുത്താൻ അനുവദിക്കില്ല: ടിക്കായത്

യുപി ഇലക്ഷൻ അടുത്തപ്പോൾ അഖിലേഷ് യാദവിനായി സമരം ഉപയോഗിക്കുന്നതായും ആരോപണമുണ്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയെയും യുപി മുഖ്യമന്ത്രി യോഗിയെയും ഉത്തർ പ്രദേശിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ‘കർഷക’ സമര നേതാവ് രാകേഷ് ടിക്കായത്. സമരക്കാരുടെ മഹാപഞ്ചായത് തടസപ്പെടുത്താൻ ശ്രമിച്ചാൽ യുപിയിൽ കാലുകുത്തിക്കില്ലെന്നാണ് ടിക്കായത്തിന്റെ ഭീഷണി . ഗർമുക്തേശ്വറിലെ കാർത്തിക് മേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിക്കായത്.

ബിജെപിയെ തിരഞ്ഞെടുത്തത് തെറ്റായിപ്പോയെന്നും യുപിയിലെ ജനങ്ങൾ താമരയെ ഇല്ലാതാക്കണമെന്നും ഇയാൾ കൂട്ടിച്ചേർത്തു. ‘ഏക് ഭൂൽ, കമൽ കാ ഫൂൽ, എന്ന മുദ്രാവാക്യവും ടിക്കായത് പറഞ്ഞു. താമരയ്ക്ക് (ബിജെപി) വോട്ട് ചെയ്യുന്ന തെറ്റ് ജനങ്ങൾ ചെയ്യരുത് എന്നാണ് ഇതിനർത്ഥം. ടികായിത് തന്റെ അനുയായികളോടൊപ്പം കാർത്തിക് മേളയിൽ എത്തിയ ശേഷം പൂജയിൽ പങ്കെടുക്കുന്നതിനേക്കാൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി വേദിയെ ഉപയോഗിക്കുകയും വേദിയിൽ നിന്ന് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ആയിരുന്നു .

എന്തിനാണ് രാഷ്ട്രീയ പ്രസ്താവനകൾക്കായി കാർത്തിക് മേള ഉപയോഗിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ‘ഞാൻ രാഷ്ട്രീയത്തെക്കുറിച്ച് മറ്റെവിടെ സംസാരിക്കും? ഞാൻ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ എനിക്കെതിരെ കേസെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ആരെങ്കിലും രാഷ്ട്രീയ പ്രസ്താവനകൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ എന്തിനാണ് ഞങ്ങളുടെ യോഗങ്ങളിൽ വരുന്നത്?’ എന്നാണ്. എന്നാൽ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ധാരാളം ആളുകൾ കാർത്തിക് മേളയിൽ പങ്കെടുക്കാൻ എത്തുന്നത് ശ്രദ്ധേയമാണ്. ഈ ജനക്കൂട്ടത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു ടിക്കായതിന്റെ തന്ത്രം.

അതേസമയം യുപി ഇലക്ഷൻ അടുത്തപ്പോൾ അഖിലേഷ് യാദവിനായി സമരം ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. യുപിയിലെ യോഗിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഇയാൾ ഒരു ‘മുന്നറിയിപ്പും’ നൽകി, അവർക്കും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. ലഖ്‌നൗവിൽ മഹാപഞ്ചായത്ത് തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ യുപിയിൽ ഇറങ്ങാനാകില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ റാലികൾ ചെയ്യുന്നു, ഞങ്ങൾ ഞങ്ങളുടേത് ചെയ്യുന്നു. വരാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിലേക്കാണ് ടിക്കായത് സൂചന നൽകിയത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button