പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികളെ പിടികൂടാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ഒരു പ്രതിയുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിടും. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിനായി എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
Read Also : കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
പ്രതികള്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാറിന്റെ വിവരങ്ങളും പുറത്തുവിടും. പ്രതികള്‍ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ കടന്നു കളഞ്ഞതായും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികള്‍ തമിഴ്‌നാട് കോയമ്പത്തൂരിലേക്ക് കടന്നിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ കടന്നു പോകാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ണന്നൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നാല് വടിവാളുകളില്‍ രക്തക്കറയും ഒരു വടിവാളില്‍ മുടിനാരിഴയും ഉണ്ടായിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നുവെന്നും ആരും മുഖം മറച്ചിരുന്നില്ലെന്നും പ്രതികളെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നും ഭാര്യ അര്‍ഷിത പറഞ്ഞിരുന്നു.
ഭാര്യയുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) നെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘം സഞ്ജിത്തിനെ തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് ബിജെപി ആരോപിച്ചിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
Post Your Comments