ഝാന്‍സി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ലോകത്തിന് വേണ്ടിയുള്ള നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ മാത്രമല്ല ലക്ഷ്യമിടുന്നതെന്നും ലോകത്തിന് വേണ്ടിയുള്ള നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം: ഡിസംബര്‍ 14 വരെ അപേക്ഷിക്കാം
ഝാന്‍സി കോട്ടയ്ക്ക് സമീപം മുക്തകാശി മഞ്ചില്‍ സമര്‍പണ്‍ പര്‍വ് ജല്‍സ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ നടക്കുന്ന സമാപനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പ്രതിരോധ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മ്മാണത്തില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കുന്നതില്‍ പദ്ധതി നിര്‍ണായക പങ്കു വഹിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Post Your Comments