ചെന്നൈ : പ്രേതത്തെ ഭയന്ന് ആത്മഹത്യ ചെയ്ത് പോലീസുകാരൻ. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ ആംഡ് പോലീസിൽ ഫസ്റ്റ് കോൺസ്റ്റബിളായി സേവനമനുഷ്ഠിച്ചിരുന്ന 33-കാരനായ പ്രഭാകരനാണ് ജീവനൊടുക്കിയത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഭാര്യ വിഷ്ണുപ്രിയയും മക്കളും തിരിച്ചെത്തിയപ്പോഴാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ സമീത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
Read Also : തമിഴ്‌നാട്ടില്‍ മഴയ്ക്ക് ശമനമില്ല: പലജില്ലകളിലും റെഡ് അലേര്‍ട്ട്, 21 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി
കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ പ്രഭാകരൻ ചികിത്സയിലായിരുന്നു. അടുത്തിടെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നതായി പ്രഭാകരന്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പതിനഞ്ച് ദിവസത്തെ അവധിയെടുത്ത് വീട്ടിനകത്തെ പൂജാമുറിയില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് പ്രേതഭീതിയില്‍ ക്വാര്‍ട്ടേഴ്‌സിലെ റൂമിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍, ജോലി ഭാരമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Post Your Comments