AlappuzhaKeralaNattuvarthaLatest NewsNews

ചിക്കന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനം

അസം സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്

കുട്ടനാട് : ചിക്കന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനമേറ്റു. കുട്ടനാട് രാമങ്കരയിലാണ് സംഭവം. അസം സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്.

എസി റോഡ് കരാര്‍ ജീവനക്കാരനാണ് അന്യ സംസ്ഥാന തൊഴിലാളിയായ മൈക്കിളിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് എസി റോഡ് കരാര്‍ ജീവനക്കാരനെതിരെ മൈക്കിൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read Also : ഈ രോ​ഗങ്ങളെ അകറ്റാൻ ദിവസം ഒരു ആപ്പിൾ കഴിക്കൂ

ഈ മാസം പതിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button