KeralaLatest NewsNews

മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം: കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചു

കോഴിക്കോട്: മാധ്യമപ്രവർ‍ത്തകർക്കരെ മർദ്ദിച്ച കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുമായി ഡി.സി.സി. രണ്ട് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അരക്കിണർ മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറ, ചേവായൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രശാന്ത് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഒരു നിമിഷം പോലും അവളെ ആ സ്ഥാനത്ത് ഞങ്ങള്‍ ഇരുത്തില്ല, രാജി വെച്ചെ തീരൂ: ഗുരുതര ആരോപണങ്ങളുമായി ലീഗ് അംഗമായ പ്രസിഡന്റ്  

മുൻ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും കോഴിക്കോട് ഡി.സി.സി നിർദ്ദേശിച്ചു. മുതിർന്ന നേതാവായിട്ടും പ്രവർത്തകരെ തടയുന്നതിൽ യു. രാജീവന് വീഴ്ച സംഭവിച്ചതിനാലാണ് നടപടി. കോഴിക്കോട് ശനിയാഴ്ച ചേർന്ന എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് ഒരു കൂട്ടം പ്രവർത്തകർ മർദ്ദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button