KeralaLatest NewsIndia

പുതിയ ഡാം: തമിഴ്നാടിനും പ്രാതിനിധ്യം വേണം, മരം മുറിക്കു പിന്നാലെ വിവാദ നിര്‍ദേശവുമായി കേരളം

മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്‍റെ പിറ്റേദിവസമാണ് ഈ കത്തയച്ചിരിക്കുന്നത്.

തിരുവനന്തപുരം: മുല്ലപെരിയാറില്‍ പുതിയ ഡാമിന്‍റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്നാടിന്‍റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് ജലവിഭവ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അയച്ച കത്ത് മനോരമ ന്യൂസ് പുറത്തുവിട്ടു. മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്‍റെ പിറ്റേദിവസമാണ് ഈ കത്തയച്ചിരിക്കുന്നത്.

നവംബര്‍ ഒന്നാം തീയതി ജലവിഭവ വകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയുടെ ചേബറില്‍ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് മുല്ലപെരിയാറിലെ ബേബിഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുവാദം നല്‍കിയത്. ഉത്തരവ് വിവാദമായതോടെ ഇങ്ങനെ ഒരു യോഗമേ ചേര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഒൗദ്യോഗിക കത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

ഈ യോഗത്തിന്‍റെ തൊട്ടുപിറ്റേദിവസമായ നവംബര്‍രണ്ടാംതീയതി അഡിഷണല്‍ചീഫ് സെക്രട്ടറി തമിഴ്നാട് സര്‍ക്കാരിന് ഒരു കത്തയച്ചു. മുല്ലപെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന്‍റെ സാങ്കേതിക സാധ്യതാ പഠന സമിതിയില്‍തമിഴ്നാടിന്‍റെ അംഗങ്ങളെ നോമിനേറ്റ് ചെയ്യണമെന്നാണ് കത്തിലെ ആവശ്യം. തമിഴ്നാട് അംഗങ്ങളുടെ പേരുകളറിയിച്ചാല്‍, ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കാനാകുമെന്നാണ് കത്തു പറയുന്നത്. മനോരമ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button