കാബൂൾ: ഭീകരതയും അരാജകത്വവും അക്രമങ്ങളും പലായനങ്ങളും ഛിന്നഭിന്നമാക്കിയ അഫ്ഗാനിലേക്ക് ഇന്ത്യയുടെ സഹായഹസ്തം നീളുന്നു. ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്താന് ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങള്‍ പാക് മണ്ണിലൂടെ എത്തിക്കാന്‍ പാകിസ്ഥാൻ അനുമതി നൽകി. അമ്പതിനായിരം ടൺ ഗോതമ്പാണ് ഇന്ത്യൻ ട്രക്കുകളിൽ പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിൽ എത്തുന്നത്.
Also Read:കുറഞ്ഞ ചെലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഫ്ലൈറ്റുകൾ: സർവീസുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ
അടിയന്തര ഘട്ടത്തിൽ മറ്റെല്ലാം മാറ്റിവെച്ച് സഹായിക്കുന്ന ഇന്ത്യക്ക് നന്ദി അറിയിക്കുന്നതായി അഫ്ഗാന്‍ മന്ത്രിസഭയുടെ വക്താവ് സുലൈമാന്‍ ഷാ സഹീര്‍ പറഞ്ഞു. താലിബാന്‍ സര്‍ക്കാരിനെ ഇനിയും അംഗീകരിച്ചിട്ടില്ലെങ്കിലും ചെയ്യാൻ ഉള്ളത് മടികൂടാതെ ചെയ്യാൻ ഇന്ത്യ സന്മനസ്സ് കാട്ടിയതായും സഹീർ പറഞ്ഞു.
ഇത്രയും ഗോതമ്പ് വിമാനമാര്‍ഗം എത്തിക്കാന്‍ സാധിക്കാത്തതിനാലാണ് പാകിസ്ഥാൻ വഴി എത്തിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പകുതിയിലധികം ജനങ്ങളും ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്ക്. ഗോതമ്പ് വിതരണത്തിനായി അനുമതി തരണമെന്നുള്ള താലിബാന്റെ അഭ്യര്‍ഥനയിൽ തീരുമാനമെടുക്കുന്നത് പാകിസ്ഥാൻ വൈകിപ്പിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ പട്ടിണി മരണങ്ങൾ വർദ്ധിച്ചതോടെ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതാണ് ഇന്ത്യൻ ട്രക്കുകൾക്ക് അനുമതി നൽകാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.
Post Your Comments