ശരീരത്തെയും മനസിനെയും വേദനിപ്പിച്ച കാൻസറിനെ ആത്മവിശ്വാസം കൊണ്ട് തോൽപ്പിച്ച കഥ പങ്കിട്ട് പ്രചോദിപ്പിക്കുന്ന ജിൻസി ബിനു കീമോ കവർന്ന തന്റെ മുടിയിഴകളെ കുറിച്ചു പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. കാൻസറെന്ന വില്ലൻ പലതും നഷ്ടപ്പെടുത്തും. പക്ഷേ അവിടെ നിന്നും ജയിച്ചുകയറിയാൽ എന്തൊക്കെയായിരുന്നു, ആരൊക്കെയായിരുന്നു നമുക്ക് സ്വന്തമെന്ന തിരിച്ചറിവിന്റെ തിരിനാളം തെളിഞ്ഞു കത്തുന്നത് കാണാമെന്നും ജിൻസി കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
മുഖമൊന്നു തെളിഞ്ഞല്ലോ… മുടിയൊക്കെ വളർന്നല്ലോ ഓ… എന്തു രസാ കേൾക്കാൻ
അതൊക്കെ…കുറച്ചു കാലം മുൻപ് ഇന്ന്… എനിക്കറിയാം….ഈ തന്നിരിക്കുന്നതെല്ലാം തിരിച്ചെടുക്കപ്പെടും ചിലരെ….കഷ്ണം…കഷ്ണമായി…. ഭാഗ്യമുണ്ടെങ്കിൽ….ഒറ്റയടിക്ക്
കീമോ മുടിയെല്ലാം കൊണ്ടുപോയ സമയത്ത്…ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ ഒത്തിരിപേർ വിഗ് വയ്ക്കാൻ പറഞ്ഞു
കീമോ ശരീരത്തിൽ അഭ്യാസംതുടങ്ങും മുമ്പ്… നുമ്മ സ്വന്തം മുടിമുറിച്ച് കൊടുത്തിരുന്നെങ്കി…നല്ല ചുന്ദരിവിഗ് കിട്ടുമായിരുന്നു
വില്ലൻ മോഹിച്ചു കൊണ്ടോയതല്ലേ…അവൻ്റെ മുന്നിൽ മൊട്ട ആയിരിക്കുന്നതായിരുന്നു സന്തോഷം
ഒന്നു കോതിയാൽ കൈനിറയെ മുടി ചീകീയാൽ അതിനേക്കാൾ രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോ മുടിയുടെ ജീവൻ തീർത്തും പോയി ചകിരിനാരു പോലെയായി…തറയിൽ എവിടെയും മുടി
കുഞ്ഞ്… ഇഴഞ്ഞു നടക്കുന്ന പ്രായം ആദ്യം തോളറ്റം വച്ചു മുറിച്ചു പക്ഷേ…. പിന്നീട്….ഓരോ രോമകൂപത്തിലും തീക്കാറ്റു വീശുന്ന പോലെ കഠിനവേദന സഹിക്കാൻ വയ്യാതെ… തല മൊട്ടയടിച്ചു അങ്ങനെ ഒരു കുടുംബത്തിലെ നാലു പേരുടെയും തലമുടി വെട്ടി ചരിത്രം സൃഷ്ടിച്ചെന്ന് ബാർബർ ചേട്ടൻ
മുല്ലപൂവും,തുളസികതിരും,റോസാപൂവുമൊക്കെ ചൂടി അലങ്കരിച്ചിരുന്ന മുടി വിട പറഞ്ഞ….ആ ദിവസം മൊട്ടത്തലയും തടവി വെറുതെ മാനം നോക്കിയിരുന്നു
പിന്നെ….കരിമഷിയെഴുതിയ കണ്ണുകളോട് പിണങ്ങി കൺപീലികൾ എങ്ങൊ പോയി ഭംഗിയുള്ള നിറങ്ങളിൽ തിളങ്ങിയ നഖങ്ങളിൽ കറുപ്പ് വീണു.. അങ്ങനെ നിറങ്ങളെയെല്ലാം….നീക്കി വച്ചിട്ട്….ജീവിതത്തിലാദ്യമായി കറുത്ത നെയിൽപോളിഷ് വാങ്ങി എന്നോട് കളിച്ചാ…..ഇങ്ങനിരിക്കും
കീമോ മരുന്ന് കയറിയ ഞരമ്പുകൾ മാത്രമല്ല…. ചുറ്റുമുള്ളിടവും കറുത്തു കരുവാളിച്ചു ഇട്ടിട്ടു….കണ്ണാടിയിൽനോക്കി ഓ…കൊള്ളാല്ലോടീ…ന്നു ആത്മഗതം പറഞ്ഞ ഇഷ്ട വേഷങ്ങളൊക്കെ അലമാരയിലിരുന്ന്….. എന്നെ കളിയാക്കിചിരിച്ചു
ഓട്സ് പൊടിച്ച് പാലിൽ വേവിച്ചു കഴിച്ചാ കൂടെ തൊണ്ട നീറിപുകയും വല്ലാതെ ദാഹിക്കും… പക്ഷേ..വെള്ളം കണ്ടാൽ ഓക്കാനം നെല്ലിക്കജ്യൂസ് കുടിക്കും…അതേപോലെ ഛർദ്ദിക്കുംഎന്നിട്ടും ഭാരം കൂടി 73 kg ആയി ആ നാളുകൾ തന്ന നോവുകൾ മറക്കാൻ….ഇന്നുകളിൽ ഞാൻ എന്നെ സ്നേഹിക്കുന്നു
ഒരുപാട് കുറവുകൾ ഉള്ള എന്നെചുറ്റുമുള്ളതിലും സ്നേഹവും, നൻമയും കാണാൻ ശ്രമിക്കുന്നു തിരികെ വന്ന മുടിയും…കൺപീലികളും…..കറുപ്പ് മാഞ്ഞ നഖങ്ങളും…കരുവാളിപ്പ് മാറിയ ചർമവും..ഒക്കെ…. എനിക്ക് തിരികെ വന്ന വസന്തങ്ങൾ തന്നെ കീമോ കരിച്ചുകളഞ്ഞ കോശങ്ങളിനിയും പുനർജനിക്കാത്തതുകൊണ്ടാവും ഭംഗി കുറവാ
എന്നിരുന്നാലും…എനിക്ക് മാത്രല്ലേ….എന്നെ ഇത്രേം സ്നേഹിക്കാൻ പറ്റൂ വില്ലൻ പലതും നഷ്ടപ്പെടുത്തും…അവിടെ നിന്നും ജയിച്ചുകയറി നിന്ന് നോക്കിയാലുണ്ടല്ലോ….എന്തൊക്കെയായിരുന്നു…ആരൊക്കെയായിരുന്നു…..നമുക്ക് സ്വന്തമെന്ന….തിരിച്ചറിവിൻ്റെ തിരിനാളം.. തെളിഞ്ഞു കത്തുന്നത് കാണാം
#കിട്ടിയതിൽ_ആനന്ദിക്കുക
#കിട്ടാത്തതോർത്ത്_ആധി_വേണ്ട
#നഷ്ടപ്പെടുന്നതൊന്നും_നമ്മുടേതല്ലെന്നോർക്കുക
നമ്മുടെ ഗ്രൂപ്പ് വലിയൊരു ശക്തിയാണ്…നിങ്ങളുടെയെല്ലാം പ്രാർത്ഥനകളാണ് ഞങ്ങളുടെ ഊർജ്ജം… കാൻസർ എന്ന അസുഖത്തേക്കുറിച്ച് വ്യക്തമായ ഒരു ബോധവൽക്കരണം നമുക്ക് സമൂഹത്തിന് നൽകാൻ സാധിക്കും…ഗ്രൂപ്പിലേക്ക് പ്രിയപ്പെട്ടവരുടെ സുഹൃത്തുക്കളെ കൂടി invite ചെയ്തെത്തിക്കണം… എല്ലാവരും കൂടെ ഉണ്ടാകണം… അസുഖം വരാതിരിക്കാനുള്ള മുൻകരുതലും അതിനോടാനുബന്ധിച്ച പ്രവർത്തനങ്ങളുമാണ് നമുക്ക് ചെയ്യേണ്ടത്… ഗ്രൂപ്പ് ലിങ്ക് ചുവടെ കൊടുക്കുന്നു കൂടുതൽ പേരിലേയ്ക്ക് ഷെയർ ചെയ്ത് എത്തിക്കണം
Post Your Comments