KeralaLatest NewsNews

സാമ്പത്തിക ബാധ്യത രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. നിരക്ക് കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി അറിയിച്ചു.

വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാധ്യത നീക്കാൻ മറ്റു വഴികളില്ലെന്നും റെഗുലേറ്ററി കമ്മീഷനോട് വർദ്ധനവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.നിരക്ക് വർദ്ധനവ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  സഞ്ജിതിന്റെ ഭാര്യ ദൃക്‌സാക്ഷി: ജീവന് ഭീഷണിയുണ്ട്, പോലീസ് സംരക്ഷണം നൽകണം- കുമ്മനം രാജശേഖരൻ

കുറഞ്ഞത് 10ശതമാനം വരെ വർധന ബോർഡ് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ പെറ്റീഷൻ ഡിസംബർ 31ന് മുമ്പ് നൽകാൻ ബോർഡിന് നിർദേശം കിട്ടിയിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റ​ഗുലേറ്ററി കമ്മീഷനാണ് അന്തിമ തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button