Latest NewsKeralaNews

ദിവസവും തൊഴാറില്ല, തീര്‍ത്ഥം കുടിക്കാറില്ല: ദൈവത്തിന്റെ പേരില്‍ കക്കുന്നവര്‍ പേടിച്ചാല്‍ മതി: കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം : ശബരിമല ദർശനവിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ദൈവത്തിന്റെ പണം കക്കുന്നവര്‍ പേടിച്ചാല്‍ മതിയെന്നും മോഷ്ടിക്കാത്തതിനാല്‍ ഒരു ദൈവത്തേയും പേടിയില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

‘ഞാന്‍ എന്റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും രാവിലെ അമ്മയെ തൊഴാറുണ്ടോ നിങ്ങളാരെങ്കിലും? ആരെങ്കിലും തൊഴുന്നുണ്ടോ? അതിനര്‍ത്ഥം അമ്മയോട് ബഹുമാനം ഇല്ലെന്നാണോ? എന്റെ ഒരു രീതിയുണ്ട്. ഞാന്‍ ചെറുപ്പം മുതല്‍ക്കേ ശീലിച്ചുവന്ന രീതി. ഈ വെള്ളമൊന്നും ഞാന്‍ കുടിക്കാറില്ല. ഞാന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറില്ല. ഞാന്‍ ജീവിതത്തില്‍ കഴിക്കാത്ത സാധനം കഴിക്കില്ല. അത് വിശ്വാസത്തിന്റെ പേരില്‍ കഴിക്കണം എന്ന് പറഞ്ഞാലും ഞാന്‍ കഴിക്കില്ല. എനിക്ക് ഒരു
വിശ്വാസമുണ്ട്.​ അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകും എന്നുള്ളത് തെളിവ് സഹിതമുണ്ട്. കക്കുന്നവര്‍ മാത്രം പേടിച്ചാല്‍ മതി. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവര്‍ പേടിക്കുക. ഒരു പൈസയും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. പിന്നെ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ഞാന്‍ കക്കുന്നില്ല, അതുകൊണ്ട് എനിക്കൊരു ദൈവത്തേയും പേടിയില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button