Latest NewsNewsSaudi ArabiaGulf

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പത്തൊൻപതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 41 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 39 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ബുധനാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും എന്റെ രീതി, വിശ്വാസികൾക്കായി സർക്കാർ ചെയ്യുന്നതാണ് നോക്കേണ്ടത്: രാധാകൃഷ്ണൻ

5,49,339 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,38,412 പേർ രോഗമുക്തി നേടി. 8,820 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 50 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 46,894,449 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ആശുപത്രിയില്‍ വീണ്ടും ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം, ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരെ കര്‍ശന നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button