Bikes & ScootersLatest NewsNewsAutomobile

ഗ്രാസിയ 125 റെപ്‌സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ദില്ലി: ഗ്രാസിയ 125 റെപ്‌സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 87,138 രൂപയാണ് ഗ്രാസിയ 125 റെപ്‌സോള്‍ ഹോണ്ട ടീം എഡിഷന്റെ എക്‌സ് ഷോറൂം വില. റെപ്‌സോള്‍ ഹോണ്ട റേസിങ് ടീമിന്റെ മെഷീനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പിന്റെ ഗ്രാഫിക്‌സും രൂപകല്‍പ്പനയെന്നും റൈഡര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാനാണ് ശ്രമമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റെപ്‌സോള്‍ ഹോണ്ട റേസിങ് ടീം റേസ് ട്രാക്കിലെ കടുത്ത വെല്ലുവിളിയില്‍ മത്സരിക്കാനുള്ള ആവേശം പകരുന്നുവെന്നും റേസിങിലെ ഹോണ്ടയുടെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്ന സമ്പന്നമായ പാരമ്പര്യത്തിനൊപ്പം, ഇന്ത്യയിലെ റേസിങ് പ്രേമികള്‍ക്കായി ഗ്രാസിയ125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

Read Also:- കൂപ്പർ എസ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

ഗ്രാസിയ 125 റെപ്‌സോള്‍ ഹോണ്ട ടീം എഡിഷന്റെ അവതരണം റേസിങിന്റെ ആവേശവും മോട്ടോജിപി ആരാധകരുടെ ആകര്‍ഷണവും വീണ്ടും പിടിച്ചുപറ്റുമെന്നും റെപ്‌സോള്‍ ഹോണ്ട റേസിങ് ടീമിന്റെ സ്‌പോര്‍ട്ടി ലുക്കും ഓറഞ്ചും വെള്ളയും ചേര്‍ന്ന ഗ്രാഫിക്‌സും റേസിങ് പ്രേമികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത പാക്കേജാകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button