കൊച്ചി : കുറഞ്ഞ കാലയളവിൽ നാല് കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ച് വിപണിയിൽ താരമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍. 18 വര്‍ഷം കൊണ്ടാണ് ഹോണ്ട നാലുകോടി ഇരുചക്ര വാഹനങ്ങള്‍ വിൽപ്പന നടത്തിയത്. ഇതാദ്യമായാണ് ഒരു ബ്രാന്‍ഡ് കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയധികം വില്‍പ്പന നേട്ടം സ്വന്തമാക്കുന്നത്.
ഹോണ്ടയോട് വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഉപഭോക്താക്കള്‍ കാണിച്ച സ്നേഹത്തിലും വിശ്വാസത്തിലും ഏറെ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു. അതോടൊപ്പം തന്നെ വിവിധ മോഡലുകളും വിപുലമായ നെറ്റ്വര്‍ക്കുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഹോണ്ടയെ സഹായിച്ചതെന്നായിരുന്നു ഹോണ്ട സീനിയര്‍ വൈസ് പ്രസിഡണ്ട് യദ്വീന്ദര്‍ സിംഗ് ഗുലേറിയയുടെ പ്രതികരണം.
ആദ്യത്തെ 11 വര്‍ഷം കൊണ്ടു ഒരുകോടി വാഹനങ്ങള്‍ വിറ്റ ഹോണ്ട അടുത്ത ഒരുകോടി വില്‍പ്പന വെറും മൂന്നു വര്‍ഷം കൊണ്ടും,ബാക്കി രണ്ടുകോടി വാഹനങ്ങളുടെ വിൽപ്പന നാലുവര്‍ഷം കൊണ്ടും സ്വന്തമാക്കി.
Post Your Comments